സച്ചിദാനന്ദന് എം.എന്‍.വിജയന്‍ പുരസ്‌കാരം

sachiപ്രഫ. എം.എന്‍.വിജയന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.എന്‍.വിജയന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്. 50,000 രൂപയും, ശില്‍പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊടുങ്ങല്ലൂര്‍ മതിലകം കളരിപറമ്പ് ഗ്രാമീണ വായനശാലയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ നിരന്തരം പോരാടുന്ന എഴുത്തുകാരനും പ്രഭാഷകനുമായ സച്ചിദാനന്ദന് ഈ പുരസ്‌കാരം നല്‍കുന്നതിലൂടെ പ്രഫ. എം.എന്‍. വിജയന്‍ കൂടുതല്‍ ബഹുമാനിതനായി മാറുകയാണെന്നും വായനശാല പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഫാസിസത്തിനെതിരെ പടപൊരുതുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലക്ക് സച്ചിദാനന്ദന്റെ ഇടപെടല്‍ വലിയ ഉത്തേജനമാണ് നല്‍കിയിട്ടുള്ളതെന്നും പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 11ന് വൈകീട്ട് അഞ്ചിന് കളരിപറമ്പില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പുരസ്‌കാരം സമ്മാനിക്കും. ഇ.ടി.ടൈസന്‍ എം.എല്‍.എ, ഡോ. സുനില്‍ പി.ഇളയിടം ,സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും, ജനപ്രതിനിധികളും പങ്കെടുക്കും.

Categories: AWARDS

Related Articles