ലോക ക്ലാസിക് കഥകളെക്കുറിച്ച് എം മുകുന്ദന്‍

m-mukundhan

മലയാളികള്‍ക്ക് ലോക കഥകളെക്കുറിച്ച് ഏകദേശം ഒരു ധാരണയുണ്ട്. എന്നാല്‍ കഥാപ്രപഞ്ചം എന്നുപറയുന്നത് വളരെ വലുതാണ്. പുറത്തുള്ള എല്ലാ കഥകളും നമുക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഡി സി ബുക്‌സ് ലോക ക്ലാസിക് കഥകള്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നത്. ലോക ക്ലാസിക് കഥകള്‍ എന്ന് കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മനസ്സില്‍ തെളിയുന്നത് മോപ്പസാങ്, ബല്‍സാഖ് ഇവരൊക്കെയാണ്. അവരെല്ലാക്കാലത്തും നമ്മളെ സ്വാധിച്ചിട്ടുണ്ട്. ലോകത്തിന്റെ പലഭാഗത്തായി ധാരാളം എഴുത്തുകാരും ഒരുപാട് കഥകളും ഉണ്ട് അവയൊക്കെ ഇങ്ങനെ ചിതറിക്കിടക്കുകയാണ്. അവയൊക്കെ അമ്പരപ്പിക്കുന്ന കഥകളാണ്.

മലയാള സാഹിത്യത്തിലെ അമ്പരപ്പിക്കുന്ന ലോകം ചെറുകഥാസാഹിത്യം തന്നെയാണ്. ലോക കഥകളെ അറിയാനും അവയെ നമ്മുടെ കഥകളുമായി താരതമ്യംചെയ്യാവുന്നതുമായ അവസരം ഇതിലൂടെ കൈവരുകയാണ്. മാത്രമല്ല ലോക കഥകളെ മലയാളത്തിന്റെ കൈലേല്‍പ്പുക്കുന്നതാകട്ടെ എം ടിയും സക്കറിയയും ഒക്കെയാണ്. ഇക്കാലഘട്ടത്തിലാകട്ടെ അതിരുകള്‍ മാഞ്ഞുപോവുകയാണ്. ഫ്രഞ്ചുകഥകള്‍, റഷ്യന്‍ കഥകള്‍, അമേരിക്കന്‍ കഥകള്‍ നമ്മുടെ കഥകള്‍ എന്നിവയുടെയും അതിരുകള്‍ മായുകതന്നെചെയ്യും. ഡി സി ബുക്‌സിന്റെ ഈ ഉദ്യമം വലിയൊരു സംഭവമായി സംരംഭമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു”..എം മുകുന്ദന്‍.

ലോക ക്ലാസിക് കഥകളെക്കുറിച്ച്, മലയാളത്തിന് ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തുന്ന ക്ലാസിക് കൃതികള്‍ സംഭാവനചെയ്ത മയ്യഴിയുടെ കഥാകരനായ എം മുകുന്ദന്റെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ നിരീക്ഷണം പോലെ ലോക ക്ലാസിക് കഥകള്‍. നമ്മുടെ മലയാളത്തിന്റെ ചെറുകഥകളുമായുള്ള അന്തരവും കുറയ്ക്കുമെന്നുറപ്പാണ്. മനുഷ്യജീവിതത്തിന്റെ സമസ്ത ഭാവങ്ങളും ആവിഷ്‌കരിക്കുന്ന കഥകളാണ് എംടിയും ഡോ. വി രാജാകൃഷ്ണനും, ഡോ എം എം ബഷീറും തിരഞ്ഞെടുത്തിരിക്കുന്നത്. അതും ലോക പ്രശസ്തരായ എഴുത്തുകാരുടെ കൃതികളും.

4000 പേജുകളിലായി ഒരുങ്ങുന്ന ലോക ക്ലാസിക് കഥകള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍  onlinestore.dcbooks.comല്‍ ഉടന്‍ ബുക്ക്‌ചെയ്യൂ….

എം മുകുന്ദന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യു.

Categories: Editors' Picks, LITERATURE