DCBOOKS
Malayalam News Literature Website

എം.ഗോവിന്ദന്റെ നൂറാം ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 27,28 തീയതികളില്‍

മലയാളത്തിലെ പ്രശസ്ത കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം ഗോവിന്ദന്റെ നൂറാമത് ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് തൃശൂര്‍ എം. ഗോവിന്ദന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കൊച്ചിയിലെ ഓര്‍തിക് ക്രിയേറ്റീവ്  സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ സെപ്റ്റംബര്‍ 27-28 തീയതികളില്‍ വെച്ച് നടക്കും. സെപ്റ്റംബര്‍ 27ന് വൈകിട്ട് 5.30ന് കൊച്ചിയിലെ നാണപ്പ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ. എം. കെ. സാനു നിര്‍വ്വഹിക്കും. പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനാകുന്ന ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നു. ഏവര്‍ക്കും സ്വാഗതം.

Comments are closed.