മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ അപരന്‍ ആലുവയില്‍

kalam-dupe

ബ്ലാക്ക് ക്യാറ്റും പരിവാരങ്ങളൊന്നുമില്ലാതെ റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ താരം. മോദിയെ വാര്‍ത്തു വെച്ചതു പോലുള്ള ഈ അപരനെ കണ്ട് ഇന്ത്യ തന്നെ ഞെട്ടി. കേരളത്തിലെ ഏതോ റെയില്‍വെ സ്‌റ്റേഷനാണെന്നും കോഴിക്കോട്ടെ വടകരയിലാണ് മോദി നില്‍ക്കുന്നതെന്നുമൊക്കെ ട്രോളുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ അന്തരിച്ച മുന്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ അപരനെ കണ്ട വിസ്മയത്തിലാണ് ആലുവക്കാര്‍. സബ് ജയിലില്‍ ബന്ധുവിനെ കാണാനാണ് പൊള്ളാച്ചി ഉദുമല്‍പേട്ട് സ്വദേശിയായ ഷെയ്ഖ് മൊയ്തീന്‍ ആലുവയിലെത്തിയത്. എന്നാല്‍ കലാമിനോട് വളരെ രൂപസദൃശ്യമുള്ള ഇദ്ദേഹത്തെ കണ്ട് ആളുകള്‍ ഞെട്ടി. പിന്നെ വിസ്മയമായി..ആ കാഴ്ച..!

രണ്ടു തവണ താന്‍ കലാമിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഷെയ്ഖ് മൊയ്തീന്‍ പറഞ്ഞു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നതെന്നും ഗ്രാമങ്ങളില്‍ചെന്ന് സേവനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും കലാം പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹത്തിന് അതിനു കഴിയുമായിരുന്നില്ല. അതിനാല്‍തന്നെ പൊതുപ്രവര്‍ത്തകനായ തന്നോട് ഗ്രാമങ്ങളില്‍ സേവനം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പെയിന്റിങ് കരാറുകാരനായ മൊയ്തീന്‍ വാഹനാപകട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് എത്തിയത്.

Categories: GENERAL, HIGHLIGHTS

Related Articles