DCBOOKS
Malayalam News Literature Website

ജാക്ക് ലണ്ടന്റെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിലെ അനശ്വരപ്രതിഭകളില്‍ പ്രഥമഗണനീയനാണ് അമേരിക്കന്‍ സാഹിത്യകാരനായ ജാക്ക് ലണ്ടന്‍. സ്വന്തം ജീവിതനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം തന്റെ കഥാലോകം മെനഞ്ഞെടുത്തത്. ജാക്ക് ലണ്ടന്റെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന പ്രശസ്തമായ ഒമ്പതു കഥകളുടെ സമാഹാരം ഡി സി ബുക്‌സ് പുറത്തിറക്കി. ലോകസാഹിത്യകാരന്മാരുടെ കൃതികളെ പരിചയപ്പെടുത്തുന്ന ലോകോത്തരകഥകള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന്റെ കഥകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടങ്ങാത്ത മോഹങ്ങള്‍ മുഖമുദ്രയാക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥകള്‍.മനഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും നിസ്സാരതകളെയും വെളിവാക്കുന്ന ജാക്കിന്റെ To Build A Fire, A Piece of Steak, The Whit Silence, Moon Face,The Law of Life തുടങ്ങിയ പ്രശസ്തകഥകളുടെ പരിഭാഷയാണ് ലോകോത്തരകഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളിയുടെ കഥാവായനയ്ക്ക് പുതിയ അനുഭവലോകങ്ങള്‍ നല്കുന്ന ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ആര്‍ കെ ജയശ്രീയാണ്.

1876ലാണ് ജാക്ക് ലണ്ടന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് ജോണ്‍ ഗ്രിഫിത്ത് എന്നായിരുന്നു. പത്തൊമ്പതാം വയസ്സില്‍ ഓക്ലാന്‍ഡ് ഹൈസ്‌കൂളിലും പിന്നീട് കാലിഫോര്‍ണിയ യുണിവേഴ്‌സിറ്റിയിലും ജാക്ക് ലണ്ടന്‍ പഠിച്ചു. 1900ല്‍ ആദ്യ കൃതി ആയ ‘സണ്‍ ഓഫ് ദി വൂള്‍ഫ്’ പ്രസിദ്ധീകരിച്ചു. അതോടെ എഴുത്തുകാരന്‍ എന്നാ അംഗീകാരം കിട്ടി. ഒരിക്കല്‍ അദ്ദേഹം സ്വര്‍ണം അന്വേഷിച്ചിറങ്ങിയ ചില കൂട്ടുകാരുടെ സംഘത്തില്‍ ചേര്‍ന്നു. സ്വര്‍ണം കിട്ടിയില്ലെങ്കിലും ആ യാത്ര ജാക്കിന് ധാരാളം അനുഭവങ്ങള്‍ സമ്മാനിച്ചു. ഇവയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ”കാടിന്റെ വിളി” രചിച്ചത്. മറ്റ് ധാരാളം രചനകളും ഇക്കാലത്ത് അദ്ദേഹം നടത്തിയിരുന്നു.അങ്ങനെ ഏറ്റവും കൂടുത്താന്‍ പ്രതിഫലം ലഭിക്കുന്ന സാഹിത്യകാരനായി അദ്ദേഹം മാറി. അമിത ചെലവുകള്‍ മൂലം പിന്നീട് ജീവിതം ദുരിതമായി.1916ല്‍ കാലിഫോര്‍ണിയില്‍ വച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.

Comments are closed.