‘ഇമ്മിണി ബല്യ ഒന്ന്’ബഷീര്‍ കഥകളുടെ നാടക ആവിഷ്‌കാരം മെയ് 13ന് അരങ്ങിലെത്തും

immini-valiya-onnu--drama

സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ അടിസ്ഥാനമാക്കി രചിച്ച നാടകം “ഇമ്മിണി ബല്യ ഒന്ന്” മെയ് 13ന് വൈകിട്ട് 6 ന് ക്ലെയ്ഡ് നോര്‍ത്തിലുള്ള ഹില്‍ ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററില്‍ അവതരിപ്പിക്കും. മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കമ്പനിയാണ് നാടകം അവതരിപ്പിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ‘പ്രേമലേഖനം ‘മതിലുകള്‍’ എന്നീ ഈ രണ്ടു കഥകളെ കോര്‍ത്തിണക്കി നാടക രൂപം നല്‍കിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയാണ്. അനു ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അജിത് കുമാര്‍, മിനി മധു,സുനു സൈമണ്‍,ബെനില അംബിക , ഷിജു ജബ്ബാര്‍,പ്രദീഷ് മാര്‍ട്ടിന്‍ ,ജോബിന്‍ മാണി,ക്ലീറ്റസ് ആന്റണി,സജിമോന്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളചലച്ചിത്രങ്ങളിലെ സംഗീതസംവിധാനരംഗത്ത് പ്രവര്‍ത്തിക്കുന്ന ബിജിബാല്‍ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. പ്രശസ്ത തീയേറ്റര്‍, ഡോ.സാം കുട്ടി പട്ടംങ്കരിയാണ് ടെക്‌നിക്കല്‍ ഡയറക്ടര്‍.

മെല്‍ബനില്‍ ഉള്ള പ്രാദേശിക കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, വിനോദവ്യവസായത്തിന്റെ അനന്തസാദ്ധ്യതകള്‍ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും, ഇന്ത്യന്‍ സിനിമ, നാടക,കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികള്‍ വരും കാലങ്ങളില്‍ ഒരുക്കുക എന്നതാണ് മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കമ്പനിയുടെ ലക്ഷ്യം.

നാടകത്തിന്റെ ട്രെയ്‌ലര്‍ കാണുന്നതിനായി https://www.facebook.com/MelbourneCinemaAndDramaCompany/videso എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Categories: ART AND CULTURE