DCBOOKS
Malayalam News Literature Website

പ്രഭാഷണ പരമ്പര: ‘മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍’

തൃശൂര്‍: കൊടുങ്ങല്ലൂരിലെ ഡയലോഗ് സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.

2018 ജൂലൈ 16 മുതല്‍ 21 വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് പ്രഭാഷണ പരമ്പര നടത്തുന്നത്. യുവസാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയനും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനുമായ ഡോ. സുനില്‍ പി. ഇളയിടമാണ് പ്രഭാഷണപരമ്പര നയിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

Comments are closed.