കേരള ലളിത കലാ അക്കാദമി ഫെലോഷിപ് വിതരണവും അവാര്‍ഡ് വിതരണവും ആഗസ്റ്റ് 19ന്

acadami

കേരള ലളിത കലാ അക്കാദമി ഫെലോഷിപ് വിതരണവും അവാര്‍ഡ് വിതരണവും ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2ന് എറണാകുളം ദര്‍ബാര്‍ഹാളില്‍ നടക്കും. കേരള ലളിത കലാ അക്കാദമിയുടെ 46-മത് സംസ്ഥാന അവാര്‍ഡ് വിതരണവും ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അദ്ധ്യക്ഷതവഹിക്കും. മേയര്‍ സൗമിനി ജയിന്‍, കെ വി തോമസ് എം പി, ഹൈബി ഈടന്‍ എംഎല്‍എ, എം സ്വരാജ് എം എല്‍എ, കളക്ടര്‍ കെ മുഹമ്മദ് വൈ തുടങ്ങിയവര്‍ ആശംസകളറിയിക്കും.

കേരളാ ലളിത കലാ അക്കാദമിയുടെ ഫെലോഷിപ് അച്യുതന്‍ കൂടല്ലൂര്‍, വല്‍സന്‍ കൂര്‍മ കൊലേരി എന്നിവര്‍ക്കാണ് നല്‍കുന്നത്. ദൃശ്യകലാരംഗത്തെ മികച്ച അവാര്‍ഡ് സജിത്ത് പുതുക്കാലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ് ഇടക്കാട്, സൂരജ് കെ എസ്, സെജിന്‍ എസ് എസ് എന്നിവര്‍ക്കും നല്‍കും. ഷിനോദ് അക്കരപ്പറമ്പില്‍, ധന്യ എം സ, സ്മിത ജി എസ്, ഗായത്രി ആര്‍ട്ടിസ്റ്റ്, ശ്രീകുമാര്‍ കെ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കും. ശങ്കരമേനോന്‍ എന്‍ഡോളമെന്റ് സ്വര്‍ണ്ണമെഡലിന് അരവിന്ദ് കെ എസ് , വിജയ ഭഗവാന്‍ എന്‍ഡോളമെന്റ് സ്വര്‍ണ്ണമെഡലിന് പ്രദീപ് പ്രദാപ് എന്നിവര്‍ അര്‍ഹരായി.

2015-16 ലെ മികച്ച ഫോട്ടോഗ്രഫിക്കുള്ള സംസാഥന അവാര്‍ഡിന് ശ്രീകുമാര്‍ ഇ വി, പ്രവീണ്‍ പോള്‍, റോയി ഡാനിയേല്‍ എന്നിവരും, 2016-17 ലെ അവാര്‍ഡിന് അജി കെ കെ, മധു ഇടച്ചന, ഷാജി ചേര്‍ത്തല എന്നിവരും അര്‍ഹരായി.

മികച്ച കാര്‍ട്ടൂണിനുള്ള സംസ്ഥാന അവാര്‍ഡ് കെ വി എം ഉണ്ണി, അബ്ദുള്‍ അനീസ് കെ ടി എന്നിവര്‍ക്ക് ലഭിച്ചു.. ഷാനവാസ് മുടിയ്ക്കല്‍, രമാദേവി, രഞ്ചിത് എം എസ് ദിന്‍രാജ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചു.

Categories: LATEST EVENTS