DCBOOKS
Malayalam News Literature Website

കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം

കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് ഒരുപറ്റം യുവാക്കള്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങഴെയാണ് കൈയ്യേറ്റം.

വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് സൂചന.

സംഭവത്തിൽ കർശന നടപടിയെടുക്കാൻ പൊലീസിനു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. സംഭവം ഗൗരവമായി കണ്ട് ഊർജിതമായ അന്വേഷണം നടത്താൻ കൊല്ലം റൂറൽ എസ്പിക്കാണു നിർദ്ദേശം നൽകിയത്.

Comments are closed.