ഡോ വി കെ ജയകുമാര്‍ രചിച്ച കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍ പ്രകാശിപ്പിക്കുന്നു

1000-day-b

ഡോ വി കെ ജയകുമാര്‍ രചിച്ച കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍ എന്ന പുസ്തകം പ്രകാശിപ്പിക്കുന്നു. ആഗസ്റ്റ് 4ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനില്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ കെ കെ ഷൈലജടീച്ചര്‍ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ഡോ ജോബ് സക്കറിയ അദ്ധ്യക്ഷതവഹിക്കുന്ന 1000-dayചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യപ്രതി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങും. ഡോ. എന്‍ എസ് അയ്യര്‍, ശ്രീഹരി, ഡോ. ദിനേശ്, എന്നിവര്‍ ആശംസകളറിയിക്കും.

മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങള്‍ ഭ്രൂണാവസ്ഥ കൈക്കൊള്ളുന്നതുമുതലുള്ള ശിശുവിന്റെ ആദ്യത്തെ ആയിരം ദിനങ്ങളാണ്. ഈ ദിവസങ്ങളാണ് കുഞ്ഞിന്റെ ഭാവി, തീരുമാനിക്കുന്നത്. ഈ ദിവസങ്ങളിലെ ശരിയായ പോഷണവും പരിചരണവുമാണ് ആയുരാരോഗ്യത്തിന് നിര്‍ണ്ണായകമാകുന്നുത്. ഈ ദിവസങ്ങളിലുള്ള കുഞ്ഞിന്റെ പരിചരണങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന പുസ്തകമാണ് ഡോ വി കെ ജയകുമാര്‍ രചിച്ച കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍.