DCBOOKS
Malayalam News Literature Website

ശ്രേയാ ഘോഷാലിന്റെ ആലാപനമാധുര്യത്തില്‍ ഒരു പ്രണയഗാനം

ശ്രേയാ ഘോഷാലിന്റെ ആലാപനത്തില്‍ മലയാളികള്‍ക്കായി മറ്റൊരു മധുരഗാനം കൂടി. നീയും ഞാനും എന്ന ചിത്രത്തിലെ കുങ്കുമ നിറസൂര്യന്‍ എന്ന പുതിയ ഗാനമാണ് ആരാധകപ്രശംസ നേടിയിരിക്കുന്നത്. വിനു തോമസിന്റെ സംഗീതസംവിധാനത്തില്‍ പിറന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ.ഹരിനാരായണനാണ്.

തീവ്രമായ ഒരു പ്രണയകഥ പറയുന്ന ഈ ചിത്രത്തില്‍ അനു സിത്താരയും ഷറഫുദ്ദീനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സുരഭിലക്ഷ്മി, ദിലീഷ് പോത്തന്‍, അജു വര്‍ഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. സിയാദ് കോക്കര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലങ്ക,അസുരവിത്ത്, പുതിയ നിയമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.സാജനാണ്.

Comments are closed.