DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ സിനിമയിലെ വാനമ്പാടിക്ക് തെലുങ്കിൽ ജന്മദിനാശംസകളുമായി മലയാളത്തിന്റെ വാനമ്പാടി; വീഡിയോ കാണാം

പാടാതിരിക്കാനാവുമോ ...

തന്റെ സവിശേഷമായ ശബ്ദമാധുരിയാല്‍ നമ്മുടെ ഹൃദയാകാശങ്ങളില്‍ സ്വന്തമിടം നേടിയെടുത്ത ഗായികയാണ് എസ് ജാനകി. മലയാളി അല്ലെങ്കിൽ കൂടി മലയാളികളുടെ സ്വന്തം ജാനകിയമ്മ. പ്രിയഗായികയുടെ ജന്മദിനമായിരുന്നു ഇന്നലെ. പ്രിയഗായികയ്ക്ക് തെലുങ്കിൽ ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്രയുടെ പോസ്റ്റ് ആരാധക ശ്രദ്ധ നേടി. ജാനകിയമ്മയ്ക്കു പിറന്നാൾ സമ്മാനമായി ഒരു മീരാഭജനാണു ചിത്ര പാടിയത്. ‘അമ്മ ഇനിയും നൂറുവർഷം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ. ഞങ്ങൾ ഗായകർക്ക് ജാനകിയമ്മ എന്നും പ്രചോദനമാണെന്നും ആശംസകൾ നേർന്നുകൊണ്ട് ചിത്ര പറഞ്ഞു.

Wish You A Many Many Happy Returns Of The Day Dear JANAKI AMMA

Wish You A Many Many Happy Returns Of The Day Dear JANAKI AMMA#janakiamma #birthday #kschithra

Posted by K S Chithra on Wednesday, April 22, 2020

 

Comments are closed.