പത്തിരിക്കൊപ്പം വിളമ്പാം സ്വാദിഷ്ടമായ കൂന്തല്‍ പൊരിച്ചത്..

koonthalചേരുവകള്‍ (3പേര്‍ക്ക്)

കൂന്തല്‍-  250 ഗ്രം
ഉള്ളി നുറുക്കിയത്  -50 ഗ്രാം
വെളുത്തുള്ളി അരച്ചത്  – 1/2 ടീസ്പൂണ്‍
കറിവേപ്പില  – 1 കതിര്‍പ്പ്
മുളക്‌പൊടി  -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി  -1/4 ടീസ്പൂണ്‍
ഉപ്പ്  – പാകത്തിന്
സൂര്യകാന്തി എണ്ണ  – 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ചട്ടില്‍ എണ്ണയൊഴിച്ചുള്ള എല്ലാ ചേരുവകളും ഇടുക. അല്പം വെള്ളമൊഴിച്ച് ഇടത്തരം തീയില്‍ കൂന്തല്‍ വേവിച്ച് വെള്ളം വറ്റിക്കുക. ചീനച്ചട്ടിയില്‍ എണ്ണചൂടാക്കി ചെറുതീയില്‍ വെച്ച് കൂന്തല്‍ തവിട്ടുനിറത്തിലാകുംവരെ മൊരിച്ചെടുക്കുക. ഏതെങ്കിലും പത്തിരിക്കൊപ്പം വിളമ്പാം.

കടപ്പാട്; ഫാസിയ മൂസ, മലബാര്‍ പാചകം

Categories: COOKERY