കൊഞ്ചി കൊഞ്ചി പൂക്കും…..മെല്ലെ എന്ന ചിത്രത്തിലെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.

melleനവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെല്ലെ’ എന്ന ചിത്രത്തിലെ ആദ്യത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247നാണ് കൊഞ്ചി കൊഞ്ചി പൂക്കും എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം റിലീസ് ചെയ്തത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ. ഡൊണാള്‍ഡ് മാത്യു ഈണം പകര്‍ന്നിരിക്കുന്നു.

പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍, ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്‌റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

‘കൊഞ്ചി കൊഞ്ചി പൂക്കും ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാം;

Categories: MUSIC