കൊല്ലം മെഗാബുക് ഫെയറിന് തിരിതെളിഞ്ഞു

dc-book-fairദേശീയ, അന്തര്‍ദേശീയ, പ്രാദേശികതലങ്ങളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ കോര്‍ത്തിണക്കി കൊല്ലം ചിന്നക്കടയില്‍ ആരംഭിച്ച ഡി സി മെഗാബുക് ഫെയര്‍ കൊല്ലം മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 20ന് ചിന്നക്കട വൈ എം സി എ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി ദേശീയഅന്തര്‍ദേശീയപ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. നാടോടിക്കഥകളും ഐതിഹ്യങ്ങളും, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായശേഖരംവും ഇവിടെയുണ്ട്. വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ ഇവിടെ നിന്നും സ്വന്തമാക്കാവുന്നതാണ്. ജനുവരി 5 വരെയാണ് പുസ്തകമേള.

Categories: GENERAL, LATEST EVENTS

Related Articles