DCBOOKS
Malayalam News Literature Website

മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ഹനായി. ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ താരം ഈ പുരസ്‌കാരം നേടുന്നത്.

രവിചന്ദ്ര അശ്വിനായിരുന്നു 2016ലെ മികച്ച ക്രിക്കറ്റ് താരം. സച്ചിന്‍ തെന്‍ഡുല്‍ക്കറും ദ്രാവിഡുമാണ് ഈ ബഹുമതി നേടിയിട്ടുള്ള മറ്റ് ഇന്ത്യക്കാര്‍. കഴിഞ്ഞവര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിക്ക് ലഭിച്ചു. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും സ്വന്തമാക്കിയ കോഹ്‌ലി ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണയത്തില്‍ സൂപ്പര്‍താരമായും മാറി.

Comments are closed.