കൊച്ചി മെട്രോ ഉദ്ഘാടനം; മോദിക്ക് പൊങ്കാലയിട്ട് ട്രോളര്‍മാര്‍

metro-troll

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും മെട്രോമാന്‍ ഇ.ശ്രീധരനെ ഒഴിവാക്കിയ നടപടിക്കതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോളുകളുടെ പെരുമഴയാണ് സാമൂഹ്യ മാധ്യമങ്ങളില്‍. എന്റെ തല.. എന്റെ ഫുള്‍ ഫിഗര്‍ എന്നു തുടങ്ങി ട്രോളുകളുടെ പൊങ്കാല തന്നെയാണ് മോദിക്ക്.

മലയാളികളുടെ മുഴുവന്‍ അഭിമാനവും, കൊച്ചി മെട്രോയുടെ പ്രധാന സൂത്രധാരനുമായ ഇ.ശ്രീധരന്‍ ഉല്‍ഘാടന വേദിയില്‍ കയറിയാല്‍ സുരക്ഷാ പ്രശ്‌നമുണ്ടാവുമെന്നോ ? അലവലാതി രാഷ്ട്രീയക്കാര്‍ കയറുന്നതിലും എത്രയോ അന്തസ്സുണ്ട് നമ്മുടെ സ്വന്തം ശ്രീധരന്‍ സാര്‍ ആ വേദിയില്‍ നില്‍ക്കുമ്പോള്‍? മുഖ്യമന്ത്രി എന്തു വില കൊടുത്തും ഇ.ശ്രീധരനെ ആ ഉല്‍ഘാടന വേദിയില്‍ കയറ്റണം. അത് മുഴുവന്‍ മലയാളികളുടേയും അഭിമാനപ്രശ്‌നമാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിന്നെ ശ്രീധരനും മാത്രമേ വേദിയില്‍ കയറേണ്ടതുള്ളൂ. ശ്രീധരന്‍ സാര്‍ സുരക്ഷയ്ക്കു ഭീഷണിയാണെങ്കില്‍ അദ്ദേഹം നിര്‍മ്മിച്ച മൊത്തം മെട്രോയും സുരക്ഷയ്ക്കു ഭീഷണിയാവേണ്ടതല്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു.

ഏറ്റവും രസകരമായ ട്രോളുകള്‍ ഇങ്ങനെ;

metro-troll-1metro-troll-2metro-troll-3 metro-troll-4 metro-troll-7metro-trollmetro-troll-5metro-troll8 metro-troll-9(കടപ്പാട്; ട്രോള്‍ മലയാളം) metro-troll-6

Categories: HIGHLIGHTS, TROLLS

Related Articles