കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 ന്

mtro

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അറിയിച്ചു. ആലുവയിൽ വച്ചാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരുന്നു. അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെത്തുമെന്ന് ഇനിയും വ്യക്തമായില്ല. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.രണ്ടാഴ്ച മുമ്പ് സുരക്ഷാ കമ്മീഷണര്‍ മെട്രോയ്ക്ക് യാത്രാനുമതി നല്‍കിയിരുന്നു. മൂന്നു ദിവസത്തെ വിശദ പരിശോധനകള്‍ക്കു ശേഷമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭിച്ചത്. തുടര്‍ന്ന് മെയ് 10 മുതല്‍ ട്രയല്‍ സര്‍വീസും ആരംഭിച്ചിരുന്നു.

Categories: LATEST NEWS