DCBOOKS
Malayalam News Literature Website

കെ.എല്‍.എഫ്-2019 പ്രത്യേക പതിപ്പ്; ഫെബ്രുവരി ലക്കം പച്ചക്കുതിര ഇപ്പോള്‍ വില്പനയില്‍

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ഇക്കഴിഞ്ഞ ജനുവരി 10 മുതല്‍ 13 വരെ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019-ലെ വേദികളില്‍ നിന്ന് തിരഞ്ഞെടുത്ത സംഭാഷണങ്ങളുടെയും സംവാദങ്ങളും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പതിപ്പാണ് ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍. ജനകീയത കൊണ്ടും യുവജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സാഹിത്യോത്സവമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെയും വിദേശത്തെയും കേരളത്തിലെയും മികച്ച എഴുത്തുകാരും ചിന്തകരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കുകയും സാര്‍ത്ഥകമായ സംവാദങ്ങളുണ്ടാവുകയും ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കെ.എല്‍.എഫ്-2019 ഒരു ഉത്സവമായി മാറുകയായിരുന്നു.

100 പേജുകളുള്ള പ്രത്യേക പതിപ്പാണ് ഇത്തവണത്തെ പച്ചക്കുതിരയുടെ ഫെബ്രുവരി ലക്കം. വിഖ്യത ഇന്ത്യന്‍ ചരിത്രകാരന്‍ രാമചന്ദ്രഗുഹയുമായി ഷാജഹാന്‍ മാടമ്പാട്ട് നടത്തിയ അഭിമുഖസംഭാഷണം, ശശി തരൂര്‍ നെഹ്‌റുവിനെക്കുറിച്ച് ആധുനിക ഇന്ത്യന്‍ ശില്പികള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം, ഡോ.ബി.ആര്‍.അംബേദ്കറെ കുറിച്ച് കെ.എസ് മാധവന്‍ നടത്തിയ പ്രഭാഷണം, പത്മപ്രിയ സ്വാമി അഗ്നിവേശുമായി നടത്തിയ അഭിമുഖസംഭാഷണം(ഞാന്‍ ഹിന്ദുവല്ല എന്നതിന്റെ അര്‍ത്ഥം), അരുന്ധതി റോയിയും അഞ്ജന ശങ്കറുമായി നടത്തിയ അഭിമുഖസംഭാഷണം(രാഷ്ട്രീയത്തിലെ സാഹിത്യം), ഹര്‍ഷ് മന്ദര്‍-എം. കേശവമേനോന്‍(ജനതയുടെ ഹൃദയത്തിലെ മുറിവുകള്‍), എല്‍.സുബ്രഹ്മണ്യം-ശ്രീവല്‍സന്‍ ജെ.മേനോന്‍( അതിരുകളില്ലാത്ത സംഗീതം), പ്രൊഫ. യുവാല്‍ നോഹ് ഹരാരി- ഗോവിന്ദ് ഡി.സി( മനുഷ്യനു വേണ്ടി ചില പാഠങ്ങള്‍), റിച്ചാള്‍ഡ് സ്റ്റോള്‍മാന്‍(നിരീക്ഷണത്തിന്റെ ഭീകരലോകം), രാജ്ദീപ് സര്‍ദേശായി-നിഖില ഹെന്റി( മോദിക്കാലത്തെ മാധ്യമങ്ങള്‍), സക്കറിയ, എന്‍. എസ്. മാധവന്‍, കമല്‍റാം സജീവ്, ബി. ആര്‍. പി. ഭാസ്‌ക്കര്‍, എ. കെ. അബ്ദുള്‍ ഹക്കിം(ചര്‍ച്ച: ആള്‍ക്കൂട്ടവും ജനാധിപത്യവും), ഡോ. ഷാജഹാന്‍ മാടമ്പാട്ട്, ഡോ. അഷ്‌റഫ് കടയ്ക്കല്‍, മഹമൂദ് കൂരിയ, എം. സി. അബ്ദുള്‍ നാസര്‍ (സംവാദം: മക്തി തങ്ങള്‍), ഡോ. ഖദീജ മുംതാസ്, പി. കെ. സജീവ്, കെ. ടി. കുഞ്ഞിക്കണ്ണന്‍, ലക്ഷ്മി രാജീവ്, ആര്‍. രാജശ്രീ(ചര്‍ച്ച: തീണ്ടാനാരികളും അയ്യപ്പനും) എന്നിങ്ങനെ നാല് ദിവസം  വിവിധ വേദികളിലായി നടന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇത്തവണത്തെ പച്ചക്കുതിര മാസികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പച്ചക്കുതിരയുടെ ഫെബ്രുവരി ലക്കം ലഭ്യമാകുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.