അച്ഛനും മകനും ഒരു വേദിയില്‍

klf

ഈ അടുത്തുനടന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പോലും ആസ്വാദകരുടെയും വായനക്കാരുടെയും കരഘോഷത്തോടെയുള്ള സ്വീകരണം ഏറ്റുവാങ്ങിയ എഴുത്തുകാരനും വാഗ്മിയും രാഷ്ട്രീയനേതാവുമായ ശശിതരൂര്‍ കേരളക്കരയുടെ മുഴുവന്‍ സ്വീകരണവും ഏറ്റുവാങ്ങാന്‍ എത്തുന്നു. എന്നും എപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ച് ശക്തമായ അഭിപ്രായങ്ങള്‍ പറയുകയും തന്റെ കാഴ്ചപ്പാടുകള്‍ തുറന്നടിക്കുകയും ചെയ്യുന്ന ശശിതരൂര്‍ എന്റെ ചിന്ത എന്റെ എഴുത്ത് ‘എന്ന വിഷയത്തെ കുറിച്ചാണ് സംസാരിക്കാനെത്തുന്നത്. രാജ്യത്തെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം വേദിപങ്കിട്ട അദ്ദേഹത്തോടൊപ്പം വേദിപങ്കിടാന്‍ അദ്ദേഹത്തിന്റെ മകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കനിഷ്ക്  തരൂരും, എഴുത്തുകാരി മീന ടി പിള്ളയും ഉണ്ടാകും എന്ന പ്രത്യേകതയമുണ്ട്. കേരളത്തിലെ സാഹിത്യ പ്രേമികള്‍ ആക്ഷാംഷയോടെ കാത്തിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ഇവരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാകുന്നത്.

ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എഴുത്തോല എന്ന നമാകരണംചെയ്ത വേദില്‍ ഫെബ്രുവരി 4നാണ് ഇവര്‍ ഒന്നിക്കുന്നത്. ഇന്ത്യ എന്ന മഹാരാജ്യത്തെ കുറിച്ചുള്ള എല്ലാ ചരിത്രവസ്തുതകളും രാഷ്ട്രീയവസ്തുതകളും മനപാഠമാക്കിയ ശശിതരൂര്‍ തന്റെ പുതിയ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമുള്ള, ഈസ്റ്റിന്ത്യകമ്പനി ഇന്ത്യയോട് ചെയ്ത ക്രൂരതകള്‍ വിവരിക്കുന്ന തന്റെ പുതിയ പുസ്തകം “ആന്‍ ഇറ ഓഫ് ഡാര്‍ക്കന്‍സി”നെകുറിച്ചും അതിന്റെ ഉള്ളടക്കത്തെകുറിച്ച് കൂടുതല്‍ സംസാരിക്കുന്നതുകേള്‍ക്കാനും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനും ആളുകള്‍ കാത്തിരിക്കുകയാണ്.

മാത്രമല്ല അച്ഛനും മകനും എഴുത്തിന്റെ കാര്യത്തിലുള്ള വ്യത്യാസങ്ങളും കാഴ്ചപ്പാടുകളും നേര്‍ക്കുനേര്‍ സംസാരിക്കുകയും ചെയ്യും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായി ഒന്നിക്കുന്ന ഇവരുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കാം..

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സംഗമത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു…!

Related Articles