ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മീഡിയ അവാര്‍ഡ് പ്രഖ്യാപിച്ചു

klf-awardഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോടിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒരോ നിമിഷങ്ങളെയും ലോകത്തിനു മുന്നിലെത്തിച്ച മാധ്യമങ്ങള്‍ക്കുള്ള  പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യോത്സവത്തിന്റെ സമാപനസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രിന്റ് മീഡിയ, ഓണ്‍ലാന്‍ ചാനല്‍, വിഷ്വല്‍ മീഡിയ , റേഡിയോ എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.

പ്രിന്റ് മീഡിയ അവാര്‍ഡില്‍ ഒന്നാം സ്ഥാനം മലയാള മനോരമ ദിനപത്രത്തിനാണ്. രണ്ടാം സ്ഥാനം ദേശാഭിമാനിയും മാധ്യമവും പങ്കിട്ടു. മൂന്നം സ്ഥാനം സുപ്രഭാതം മെട്രോവാര്‍ത്തയും നേടി.

ഇംഗ്ലീഷ് പ്രിന്റ് മീഡിയില്‍ ഹിന്ദു ഒന്നാം സ്ഥാനത്തിനും ഡെക്കാന്‍ക്രോണിക് രണ്ടാംസ്ഥാനവും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് മൂന്നാം സ്ഥാനവും നേടി.

വിഷ്വല്‍മീഡിയയക്കുള്ള പുരസ്‌കാരത്തിന് ഏഷ്യാനെറ്റ്‌ന്യൂസ് അഹര്‍ഹതനേടി. മനോരമന്യൂസും മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനവും ലഭിച്ചു.

ഓണ്‍ലൈന്‍ മീഡയയക്കുള്ള പുരസ്‌കാത്തിന് കൈരളി ഓണ്‍ലൈനും രണ്ടാം സ്ഥാനം കാലികട്ട് ജേര്‍ണലും, നാരദാ ന്യൂസ്, അഴിമുഖം എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. റേഡിയോ അവാര്‍ഡിന് ഓള്‍ ഇന്ത്യ റേഡിയോ അര്‍ഹമായി. റേഡിയോമാങ്കോ സ്‌പെഷ്യല്‍ അവാര്‍ഡിനും അര്‍ഹമായി.