DCBOOKS
Malayalam News Literature Website

ദലിതര്‍ പൊട്ടന്മാരായതു കൊണ്ടല്ല സംവരണം ആവശ്യപ്പെടുന്നത്: സണ്ണി എം. കപിക്കാട്

സംവരണമെന്നത് ദാരിദ്ര്യം തീര്‍ക്കാനുള്ളതല്ല, മറിച്ച് നീതിക്ക് വേണ്ടിയുള്ളതാണെന്ന് പ്രശസ്ത ദലിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം.കപിക്കാട്. കേരളത്തിലെ നായന്മാര്‍ ഒരുകാലത്ത് സംവരണത്തിന് വേണ്ടി പോരാടിയവരാണ്. അവരാണ് ഇപ്പോള്‍ സംവരണത്തിനെതിരെ സംസാരിക്കുന്നത്. ഇന്നാട്ടില്‍ ഒരുവിഭാഗം വിവേചനമനുഭവിക്കുന്നത് ദാരിദ്ര്യം കൊണ്ടല്ല. ഒരു വിഭാഗത്തിന് സവര്‍ണ്ണ കുടുംബങ്ങളില്‍ നിന്നു വിവാഹാലോചനകള്‍ വിലക്കുന്നതും ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് ജാതി കൊണ്ടുതന്നെയാണ്.

പണമില്ലാത്തതു കൊണ്ടല്ല ദലിതര്‍ ആക്രമിക്കപ്പെടുന്നത്. അയ്യങ്കാളി പൊതുവഴിയിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ തടഞ്ഞത് അദ്ദേഹം ദരിദ്രനായതു കൊണ്ടല്ല ദലിതനായതു കൊണ്ടാണ്. പണമുണ്ടെങ്കിലും മറികടക്കാന്‍ കഴിയാത്ത ഒരു വിവേചനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സംവരണം എല്ലാ വിഭാഗങ്ങള്‍ക്കും വിഭാവനം ചെയ്താല്‍ മാത്രമേ ജനാധിപത്യം പുഷ്‌കലമാവുകയുള്ളൂ.

2018 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  സംവരണം: സാമുദായികമോ സാമ്പത്തികമോ? എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് സണ്ണി എം. കപിക്കാട്  ഇപ്രകാരം പറഞ്ഞത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: http://www.keralaliteraturefestival.com/registration/

ദലിതര്‍ പൊട്ടന്മാരായതു കൊണ്ടല്ല സംവരണം ആവശ്യപ്പെടുന്നത്: സണ്ണി എം കപിക്കാട്

ദലിതര്‍ പൊട്ടന്മാരായതു കൊണ്ടല്ല സംവരണം ആവശ്യപ്പെടുന്നത്: സണ്ണി എം കപിക്കാട്ഇന്നാട്ടില്‍ ഒരു വിഭാഗം വിവേചനമനുഭവിക്കുന്നത് ദാരിദ്ര്യം കൊണ്ടല്ല. ഒരു വിഭാഗത്തിന് സവര്‍ണ്ണ കുടുംബങ്ങളില്‍ നിന്നു വിവാഹാലോചനകള്‍ വിലക്കുന്നതും ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് ജാതി കൊണ്ടുതന്നെയാണ്. കെ.എല്‍.എഫ് വേദിയില്‍ തുറന്നടിച്ച് സണ്ണി പ്രശസ്ത ദലിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം.കപിക്കാട്.Online Registration: http://keralaliteraturefestival.com/registration.aspx#KLF2019 #WordsIdeasStories

Posted by Kerala Literature Festival on Wednesday, November 21, 2018

Comments are closed.