ഖലീല്‍ ജിബ്രാന്‍ കാവ്യോത്സവം -2017

KHALEEL

കെ വി തമ്പി പഠനകേന്ദ്രം, എം ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഖലീല്‍ ജിബ്രാന്‍ കാവ്യോത്സവം(2017) സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 25ന് എം ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സില്‍ കാവ്യോത്സവം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സര്‍വകലാശാല വൈസ്.ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനാകും. ചടങ്ങില്‍ മധു ഇറവങ്കര കെ വി തമ്പി അനുസ്മരണം നടത്തും.തുടര്‍ന്ന് ‘ഖലീല്‍ ജിബ്രാന്റെ സ്വാധീനം മലയാളത്തില്‍’ എന്ന വിഷയത്തില്‍ ഡോ വി സി ഹാരീസ്, ‘പ്രവാചകനും മലയാള പരിഭാഷകളും’ എന്ന വിഷയത്തില്‍ എ മീര, ഡോ ഉമര്‍ തറമേല്‍, റവ.ഫാ. ഡോ മാത്യു ദാനിയേല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

Categories: LATEST EVENTS