രാമനുണ്ണിക്ക് എതിരായ ഭീഷണിയില്‍ നിഗൂഢതയെന്ന് ഖദീജാ മുംതാസ്

kadeeja
കെ പി രാമനുണ്ണിക്കെതിരായ ഭീഷണിക്കത്തിനു പിന്നില്‍ നിഗൂഢതയുണ്ടെന്ന് സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സന്‍ ഡോ. ഖദീജാ മുംതാസ്. ഹിന്ദുത്വശക്തികള്‍ ഇസ്‌ലാമിനെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരിക്കാം കൈവെട്ട് ഭീഷണിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.  രാമനുണ്ണിക്കും ദീപാ നിശാന്തിനുമെതിരായ ഭീഷണിക്കെതിരേ പുരോഗമന കലാസാഹിത്യ സംഘം നടത്തിയ സാംസ്‌കാരികസംഗമം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഹിന്ദുത്വത്തിനെതിരേ ഉയരുന്ന പ്രതിരോധങ്ങളെ ചെറുക്കാന്‍ ഇസ്‌ലാം പ്രാകൃതമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ താല്‍പര്യം ഇതിനു പിന്നിലുണ്ടോയെന്ന് സംശയിക്കപ്പെടണമെന്നും ഖദീജ മുംതാസ് പറഞ്ഞു. കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി സുകുമാരന്‍, പ്രൊഫ. ഹേമന്ദ് കുമാര്‍, പി കെ പാറക്കടവ്, ടി വി ബാലന്‍, വിന്‍സെന്റ് സാമുവല്‍, ജയപ്രകാശ് കാര്യാല്‍, എ ശാന്തകുമാര്‍, എ കെ അബ്ദുല്‍ ഹക്കീം സംസാരിച്ചു.

Categories: Editors' Picks, LITERATURE

Related Articles