കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ പ്രകാശിപ്പിക്കുന്നു

pusthaka prakashanamകേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രിസിദ്ധീകരിച്ച കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പുസ്തകം പ്രകശാനം ചെയ്യുന്നു. കേരള സാഹിത്യ അക്കാദമിയില്‍ നടന്നുവരുന്ന ദേശീയ പുസ്തകോത്സവിന്റെ ഭാഗമായി ഏപ്രില്‍ 8ന് വൈകിട്ട് 3ന് നടക്കുന്ന സമ്മേളനത്തിലാണ് പുസ്തക പ്രകാശനം. സി എന്‍ ജയദേവന്‍ എം പി, ഡോ.എം പി പരമേശ്വരന്‍, അനീഷ് പി രാജന്‍ (ഐആര്‍എസ്), ഇ ഡി ഡേവിസ്, വി എന്‍ ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പരിസ്ഥിതിക്കുവേണ്ടി കഴിഞ്ഞ അറുപതുവര്‍ഷങ്ങില്‍ കേരളത്തില്‍ നടന്ന മുന്നേറ്റങ്ങളുടെ ചരിത്രമാണ് വി എന്‍ ഹരിദാസിന്റെ കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പുസ്തകം. മണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രംകൂടിയാണ് ഈ പുസ്തകം.

തൃശ്ശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന ദേശീയ പുസ്തകോത്സവം ഏപ്രില്‍ 10ന് സമാപിക്കും. ഏപ്രില്‍ 1ന് ആരംഭിച്ച പുസ്തകോത്സവം പ്രശസ്ത മറാഠി സാഹിത്യകാരനായ ലക്ഷ്മണ്‍ ഗെയ്ക് വാദാണ് ഉദ്ഘാടനം ചെയ്തത്.

Categories: LATEST EVENTS