കൗമാര കലാ മാമാങ്കം കണ്ണൂരില്‍

kalolsavamകുട്ടിപ്രതിഭകളുടെ സംഗമവേദിയ്ക്ക് തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 16 മുതല്‍ 22 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ഇതു നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിനു വേദിയാകുന്നത്. ഇതിനു മുമ്പു 1982, 1995, 2007 വര്‍ഷങ്ങളിലാണു കൗമാരപ്രതിഭകള്‍ക്കു കണ്ണൂര്‍ അരങ്ങൊരുക്കിയത്.

തലശേരിയിലെ റവന്യൂ ജില്ലാ കലോത്സവം പൂര്‍ത്തിയാകുന്നതോടെ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഞായറാഴ്ചയാണ് റവന്യൂ ജില്ലാ കലോത്സവം സമാപിക്കുക. ഇത്തവണ എറണാകുളത്തായിരുന്നു കലോത്സവം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കലോത്സവവേദി കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

Categories: LATEST NEWS

Related Articles