DCBOOKS
Malayalam News Literature Website

മാനാഞ്ചിറയില്‍ ചിത്രച്ചന്ത സംഘടിപ്പിക്കുന്നു

കോഴിക്കോട്: പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായുള്ള ധനശേഖരണാര്‍ത്ഥം കോഴിക്കോട് മാനാഞ്ചിറയ്ക്ക് ചുറ്റുമായി ചിത്രച്ചന്ത സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് ഉച്ചയ്ക്ക് 2.30ന് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍മാരും കാര്‍ട്ടൂണിസ്റ്റുകളും ചിത്രകലാ വിദ്യാര്‍ത്ഥികളും ഈ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

Comments are closed.