DCBOOKS
Malayalam News Literature Website

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന്

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ഫെബ്രുവരി രണ്ടിന്. നികുതി കൂട്ടിയും കുറച്ചുമുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക. നികുതി പരിഷ്‌കരണം പൂര്‍ണമായി കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

ജിഎസ്ടി നിലവില്‍ വന്നതിനാല്‍ ബജറ്റിന്റെ പ്രധാന ഭാഗമായ നികുതി പരിഷ്‌കരണം ഇത്തവണ ഉണ്ടാകില്ല. ചെലവഴിക്കലുകള്‍ക്കായിരിക്കും ബജറ്റിന്റെ പ്രധാന ഭാഗമാകുക. നികുതിയേതര വരുമാനത്തിലൂടെയും മറ്റു വിഭവ സമാഹരണത്തിലൂടെയും അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് ഇത്തവണത്തെ ബജറ്റില്‍ പ്രധാനമായി ഉണ്ടാകുക.

നികുതി ഉയര്‍ത്തല്‍, നികുതി കുറയ്ക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക. നികുതി കൂട്ടിയും കുറച്ചും സാമ്പത്തിക നിലയെ നിയന്ത്രിക്കാന്‍ ഇനി സംസ്ഥാന ബജറ്റിലൂടെ കഴിയില്ല. ബജറ്റിന് പുറത്ത് വിഭവ സമാഹരണത്തിലുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയാകും ജിഎസ്ടിക്ക് ശേഷമുള്ള പ്രതിസന്ധിയെ ധനമന്ത്രി മറികടക്കാന്‍ ശ്രമിക്കുക. വരുമാനത്തോടൊപ്പം ചെലവഴിക്കലും ബജറ്റിന്റെ പ്രധാനഭാഗമാണ്. മുന്‍ഗണനാക്രമത്തില്‍ പദ്ധതി പദ്ധതിയേതര ചെലവുകള്‍ ബജറ്റില്‍ ക്രമീകരിക്കും. ചെലവഴിക്കല്‍ മാര്‍ഗങ്ങളും അധിക വിഭവസമാഹരണവുമായിരിക്കും ഇത്തവണ മുതല്‍ ബജറ്റ്.

 

Comments are closed.