DCBOOKS
Malayalam News Literature Website

നാസ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു

നാഷണല്‍ അസോസിയേഷന്‍ ഒഫ് സ്റ്റുഡന്റ്‌സ് ഓഫ് ആര്‍കിടെക്ടിന്റെ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒരുകൂട്ടം നല്ല സിനിമകളുടെ പ്രദര്‍ശനമാണ് ‘കാഴ്ച’ എന്നു പേരിട്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

വാഗമണ്‍ ഡി സി സ്മാറ്റിലാണ് നാസ കണ്‍വന്‍ഷന്‍ നടന്നുവരുന്നത്. പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റീന്‍ ആണ് 60-ാമത് നാസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

സാര്‍ക്ക് – ദേശീയ ആര്‍കിടെക്ട് വിദ്യാര്‍ത്ഥികളും ആര്‍കിടെക്ചര്‍ പഠനമേഖലയില്‍ നിന്നുള്ള അഞ്ഞൂറില്‍പരം വിദഗ്ദ്ധഅദ്ധ്യാപകരും പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍, നൂതന ആര്‍കിടെക്ട്ചര്‍ പ്ലാനുകളും പ്രോഗ്രാമുകളും വിഷയമാകുന്ന മുപ്പതില്‍ പരം വര്‍ക്ക്‌ഷോപ്പുകള്‍, ചര്‍ച്ചകള്‍, എക്‌സിബിഷനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 2 ന് കണ്‍വന്‍ഷന്‍ സമാപിക്കും.

Comments are closed.