DCBOOKS
Malayalam News Literature Website

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കവി സെബാസ്റ്റിയന് സമ്മാനിച്ചു

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം കവി  സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം തലയോലപ്പറമ്പില്‍ നടന്ന ചടങ്ങില്‍ 25000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന്‍ രൂപകല്‍പ്പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിനാണ് സമ്മാനിച്ചത്.

ബഷീര്‍ സ്മാരകട്രസ്റ്റിന്റെ ചെയര്‍മാന്‍ അഡ്വ: പി.കെ. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബഷീര്‍ സ്മാരകപ്രഭാഷണവും നടന്നു.

കവി സെബാസ്റ്റ്യന്റെ പ്രതിശരീരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

 

Comments are closed.