സമകാലിക ജീവിത സമസ്യകൾ വിശകലനം ചെയ്യുന്ന ഉണ്ണി ആറിന്റെ കഥകൾ

Unni R Kadhakal

പുതിയ കാലം വ്യത്യസ്തമായ ചോദ്യങ്ങളെയും സമസ്യകളെയും മുന്നോട്ടു വയ്ക്കുന്നു. ഇന്നത്തെ മനുഷ്യൻ ആ സമസ്യകളെ എങ്ങനെ നേരിടുന്നു, അല്ലെങ്കിൽ നേരിടാൻ മടിക്കുന്നു എന്നതിനോട് ബന്ധപ്പെട്ട കഥനരീതികളാണ് സമകാലിക ചെറുകഥയുടെ അടയാളം. നവോത്ഥാനകഥകളും ആധുനിക, ഉത്തരാധുനിക കഥകളും സൃഷ്ടിച്ച വാര്പ്പുമാതൃകകളെ നിരാകരിച്ചതിൽ നിന്നുണ്ടായ ശിഥിലീകൃതമായ തലത്തിൽ നിന്നാണ് സമകാലിക കഥകളുണ്ടാവുന്നത്. പ്രതിഭാശാലികളായ കഥാകൃത്തുക്കളിൽ പലരും മലയാള ചെറുകഥയെ അത്തരം ഒരവസ്ഥയിലേക്ക് നയിച്ചവരാണ്. ഇവരില്‍ മുന്നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. വ്യത്യസ്തവും വൈവിധ്യവുമാര്ന്ന ആ കഥാലോകത്തുനിന്നുള്ള 25 സുവര്ണ്ണ നക്ഷത്രങ്ങൾ ഉള്‌പ്പെടുത്തിയ സമാഹാരമാണ് കഥകൾ : ഉണ്ണി ആർ.

ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തിൽ നിന്ന് മാറി പുനര്വായനയ്ക്ക് വിധേയമാക്കുന്ന ഉണ്ണിയുടെ കഥകൾ പൂര്വ്വമാതൃകകളില്ലാത്തവയാണ്. ഈ ലോകം നേരിടുന്ന അനുഭവസമസ്യകളെ തന്നെയാണ് 2012 വരെ അദ്ദേഹം രചിച്ച ഈ 25 കഥകളിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നത്.

കൊമ്പനാനയുടെ തുമ്പിക്കൈയിൽ ഒരു പെണ്ണിനെ ചേര്ത്തുനിര്ത്തി ഭോഗിക്കണം എന്നാഗ്രഹിക്കുന്ന കുട്ടിയപ്പന്റെ കഥയാണ് ‘ലീല’. പറ്റിയ കൊമ്പനെയും പെണ്ണിനെയും അന്വേഷിച്ചു നടക്കുന്ന കുട്ടിയപ്പനെ ചിത്രീകരിക്കുമ്പോള് മനുഷ്യസ്വഭാവത്തിലെ നിഗൂഢതയിലേക്കും അതിന്റെ വൈകൃതങ്ങളിലേക്കുമാണ് ഹാസ്യാത്മകമായി വിരല് ചൂണ്ടുന്നത്. ഒരുപാട് അന്വേഷണങ്ങള്ക്കു ശേഷം അയാള്ക്ക് ലഭിക്കുന്ന, കൗമാരം വിട്ടിട്ടില്ലാത്ത ലീലയെന്ന പെണ്കുട്ടി വായനക്കൊടുവിൽ നോവായി അവശേഷിക്കുന്നു. ഉണ്ണിയുടെതന്നെ തിരക്കഥയില് രഞ്ജിത്ത് ഇപ്പോള് സിനിമയാക്കിയിരിക്കുകയാണ് ഈ കഥ.

book-2ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന് രാജാവും മന്ത്രിയും കള്ളനും പൊലീസും കളിച്ച സുഹൃത്തുക്കളിൽ ഒരാൾ രാജാവായി സ്വയം അവരോധിക്കുകയും കള്ളനായി കളിക്കുന്നവനെ കൊല്ലുകയും ചെയ്യുന്ന കഥയാണ് ‘ഒഴിവുദിവസത്തെ കളി’. നാഗരിക ജീവിതത്തില് മറഞ്ഞിരിക്കുന്ന ഹിംസയുടെയും അധികാരമോഹങ്ങളുടെയും അടയാളങ്ങള് ഈ കഥയില് കാണാം. ഈ കഥയെ ആസ്പദമാക്കി സനല്കുമാർ ശശിധരൻ ഒരുക്കിയ സിനിമയെ 2015ലെ ഏറ്റവും മികച്ച ചിത്രമായി സംസ്ഥാന സര്ക്കാർ തിരഞ്ഞെടുത്തിരുന്നു.

കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞ് എന്നയാളുടെ കഥയാണ് ‘കോട്ടയം 17’. അയാളും ഭാര്യയും ഒരു മകനെപ്പോലെ തിരുരൂപത്തെ ഒരു രാത്രി ഓമനിച്ചു. പള്ളിവിലക്കായിരുന്നു അതിന്റെ ഫലം. എന്നാല് അനന്തമായ കാരുണ്യത്തിന്റെ കൈകള് കുഞ്ഞിലേക്ക് നീളുന്നുണ്ടായിരുന്നു. ഈ കഥയാണ് ‘കോട്ടയം17’ എന്ന പ്രശസ്തമായ കഥയിലൂടെ ഉണ്ണി ആര് പറയുന്നത്.

ഉണ്ണി 25 കഥകളും ഉള്‌ക്കൊള്ളിച്ച് പുറത്തിറങ്ങിയ പുസ്തകമാണ് കഥകൾ ഉണ്ണി ആർ . പ്രസിദ്ധീകൃതമായി നാലു വര്ഷങ്ങള്ക്കുള്ളിൽ ഈ പുസ്തകത്തിന്റെ നാല് പതിപ്പുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. ഉണ്ണിയുടെ പ്രശസ്ത കഥകൾ എല്ലാം തന്നെ ഉള്‌പ്പെടുന്നതാണ് ഇതിന്റെ ജനപ്രിയതയ്ക്ക് കാരണം.

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെപ്പോലും ലൈഗിക വ്യാപാരത്തിനുപയോഗിച്ച് നേട്ടങ്ങൾ ഉണ്ടാക്കുന്ന വ്യവസ്ഥിതിക്കു നേരേ വിരൽ ചൂണ്ടുന്ന കഥയാണ് ‘ആലീസിന്റെ അത്ഭുതലോകം’. ബാദുഷ എന്ന വൃദ്ധന് കാരണമൊന്നുമില്ലാതെ പോലീസുകാരാൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന കഥയാണ് ‘ബാദുഷ എന്ന കാല്‌നടയാത്രക്കാരൻ ‘. മധ്യവയസിന്റെ തീരാനോവുകള്ക്കിടയിലും നഷ്ടപ്പെട്ട സന്തോഷങ്ങൾ തിരിച്ചുപിടിക്കാൻ ഒരുപറ്റം സ്ത്രീകൾ നടത്തുന്ന ശ്രമമാണ് ‘ആനന്ദമാര്ഗം’ എന്ന കഥ

പുസ്തകവില്പനയെക്കുറിച്ച് ആഗോളതലത്തില് ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‌സണ് ഡേറ്റായുടെ ബെസ്റ്റ് സെല്ലര് പട്ടികയിൽ ഇടം നേടിയ പുസ്തകമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കഥകൾ : ഉണ്ണി ആർ. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകങ്ങൾ നീല്‌സൺ ഡേറ്റായുടെ പട്ടികയിൽ ഇടം പിടിക്കാറുണ്ടെങ്കിലും പ്രാദേശിക ഭാഷകളിൽ നിന്ന് ഒരു പുസ്തകം ബെസ്റ്റ് സെല്ലറാകുന്നത് അപൂര്വ്വമാണ്. പ്രശസ്ത ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങൾ ആയിരുന്നു ആദ്യമായി ഈ പട്ടികയില് ഇടം പിടിച്ചത്. വലിയ വാര്ത്ത സൃഷ്ടിച്ച ആ കടന്നുവരവിനു ശേഷം കെ.ആര്.മീരയുടെ ആരാച്ചാർ , ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള് ദേവനായകി, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തുടങ്ങി പല കൃതികളും പല കാലങ്ങളില് ഈ പട്ടികയില് ഇടം പിടിച്ചിരുന്നു.

2012 വരെ ഉണ്ണി രചിച്ച 25 കഥകളും ഉള്‌ക്കൊള്ളിച്ച് പുറത്തിറങ്ങിയ പുസ്തകമാണ് കഥകൾ ഉണ്ണി ആർ . പുസ്തകത്തിന്റെ പത്താം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍

Categories: Editors' Picks, LITERATURE