DCBOOKS
Malayalam News Literature Website

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍; ട്രെയിലര്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആകസ്മികമായി പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളിയായ ബിജോയ് നമ്പ്യാരുടേതാണ് ചിത്രത്തിന്റെ കഥ. ഓഗസ്റ്റ് മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.