എസ് കെ പൊറ്റക്കാടിൻറെ സഞ്ചാരസാഹിത്യശാഖയിൽ നിന്നൊരേട് ‘കാപ്പിരികളുടെ നാട്ടിൽ’

kappirikalude naattil

എസ് കെ പൊറ്റക്കാട് നടത്തിയ ആഫ്രിക്കൻ പര്യടനത്തിൽ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് കാപ്പിരികളുടെ നാട്ടിൽ എന്ന ഈ ചെറിയ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. കാലം 1949 അന്നു കിഴക്കേ ആഫ്രിക്കൻ നാടുകൾ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കൻ ജനതയുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങൾ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോർച്ചുഗീസ് പൂർവാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയും കൂടി ഈ യാത്രാവിവരണത്തിൽ പരാമർശിക്കുന്നുണ്ട്.

പൊറ്റെക്കാട്ടിന്റെ കടന്നുപോയ 27 കൊല്ലങ്ങൾക്കിടയിൽ ആഫ്രിക്കയിൽ വമ്പിച്ച രാഷ്ട്രീയ പരിവർത്തനങ്ങൾ സംജാതമായിട്ടുണ്ട്. ഗ്രന്ഥത്തിൽ പറയുന്ന ടാങ്കനിക്കയുടെയും ന്യാസാലാന്റിന്റെയും കിഴക്കേ ആഫ്രിക്കയുടെ പുതിയ ഭൂപടത്തിൽ കാണുകയില്ല.1949 ൽ ദക്ഷിണാറൊഡേഷ്യയിൽ ഒരിന്ത്യക്കാരനെന്ന നിലയിൽ പൊറ്റക്കാടിനുണ്ടായ ദുരിതാനുഭവങ്ങൾ ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.കിഴക്കേ kappiriആഫ്രിക്കയിലെ ഇന്ത്യക്കാരെ പറ്റിയും അവരുടെ അനിശ്ചിതത്വവും ആശങ്കാകുലമായ ഭാവിയെ പറ്റിയും എസ് കെ അന്ന് പ്രസ്താവിച്ചിരുന്നു. പ്രസ്താവന സത്യമാകുകയായിരുന്നു.ഒരു രാത്രി കൊണ്ട് ഇന്ത്യക്കാർ നാടും കുടിയുമില്ലാത്ത അനാഥരായിത്തീർന്നു. ഒടുവിൽ അഗതികളും അനാഥരുമായി അപമാനിതനായി ഇന്ത്യക്കാർ നാടുവിടാൻ നിർബന്ധിതരായി.

ആഫ്രിക്കയുടെ മണ്ണിൽ , ബൈറ , ദക്ഷിണ റൊഡേഷ്യയിൽ , വിക്ടോറിയ വെള്ളച്ചാട്ടം , കിഴക്കേ ആഫ്രിക്കയിലെ ഇന്ത്യക്കാർ , ബ്ലാൻടയറിൽ നിന്ന് ഡൊഡോമയിലേക്ക് , ന്യാസാലന്റിലേക്ക് ഒരു തിരിഞ്ഞു നോട്ടം ,സ്വഹിലി ഭാഷ , ഇന്ത്യൻബ്വാനയും ഉൾപ്പെടുന്നതാണ് എസ് കെ യുടെ കാപ്പിരികളുടെ നാട്ടിൽ എന്ന യാത്രാവിവരണം പുസ്തകത്തിന്റെ പതിനേഴാം ഡി സി പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.

കോഴിക്കോട്‌ പുതിയറയിലെ പൊറ്റെക്കാട്ടുവീട്ടില്‍ 1913 മാര്‍ച്ച്‌ 14നാണ് ശങ്കരന്‍കുട്ടി എന്ന എസ്‌.കെ. പൊറ്റെക്കാട്‌ ജനിച്ചത്‌. തീര്‍ത്ഥാടന യാത്രാവിവരണം മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സഞ്ചാരസാഹിത്യശാഖയെ പൊറ്റെക്കാട്‌ മോചിപ്പിച്ച്‌ സ്വതന്ത്ര സാഹിത്യശാഖയാക്കി. 1938 മുതല്‍ അദ്ദേഹം യാത്രാവിവരണമെഴുതിത്തുടങ്ങി. 1949 ലായിരുന്നു ആദ്യ വിദേശയാത്ര.

പ്രധാന യാത്രാവിവരണങ്ങള്‍: ബാലിദ്വീപ്‌, കാപ്പിരികളുടെ നാട്ടില്‍, കാശ്‌മീര്‍, പാതിരാസൂര്യന്റെ നാട്ടില്‍, ഇന്നത്തെ യൂറോപ്പ്‌, സിംഹഭൂമി (രണ്ടുഭാഗം), ബൊഹീമിയന്‍ ചിത്രങ്ങള്‍, മലയാനാടുകളില്‍, നൈല്‍ ഡയറി, സോവിയറ്റ്‌ ഡയറി, ഇന്‍ഡോനേഷ്യന്‍ ഡയറി, ക്ലിയോപാട്രയുടെ നാട്ടില്‍, കെയ്‌റോ കത്തുകള്‍, ലണ്ടന്‍ നോട്ട്‌ബുക്ക്‌.

1939 ല്‍ കേരള കൗമുദിയിലാണ്‌ പൊറ്റെക്കാടിന്റെ ആദ്യനോവല്‍ നാടന്‍പ്രേമം ഖണ്‌ഡശ്ശ അച്ചടിച്ചുവരുന്നത്‌. പ്രധാന നോവലുകള്‍ : മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ. പ്രധാന ചെറുകഥകള്‍ : രാജമല്ലി, പുള്ളിമാന്‍, നിശാഗന്‌ധി, മേഘമാല, പത്‌മ രാഗം, ഇന്ദ്രനീലം, പ്രേതഭൂമി, രംഗമണ്‌ഡപം, യവനികയ്‌ക്കു പിന്നില്‍, ഹിമവാഹിനി, വനകൗമുദി, ചന്ദ്രകാന്തം, കനകാംബരം, അന്തര്‍വാഹിനി, ഏഴിലംപാല, കാട്ടുചെമ്പകം. പ്രേമശില്‌പി, സഞ്ചാരിയുടെ ഗീതങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. 1962 ല്‍ പാര്‍ലമെന്റംഗമായി. 1982 ആഗസ്‌റ്റ്‌ 6ന്‌ എസ് കെ പൊറ്റക്കാട് അന്തരിച്ചു.

Categories: Editors' Picks, LITERATURE