DCBOOKS
Malayalam News Literature Website

പ്രഭാവര്‍മ്മയുടെ കാവ്യാഖ്യായിക ‘കനല്‍ച്ചിലമ്പ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ പുതിയ കാവ്യാഖ്യായികയായ  കനല്‍ച്ചിലമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മലയാളത്തിന്റെ പ്രശസ്ത കവയിത്രി സുഗതകുമാരി കൃതിയുടെ ആദ്യപകര്‍പ്പ് ഏറ്റുവാങ്ങി

മന്ത്രി എ.കെ.ബാലന്‍, കവി കെ.സച്ചിദാനന്ദന്‍, സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, സംവിധായകന്‍ കമല്‍, എഴുത്തുകാരായ ഡോ. എസ്. ശാരദക്കുട്ടി, കെ.പി രാമനുണ്ണി, പി.ടി കുഞ്ഞുമുഹമ്മദ്, റാണി ജോര്‍ജ്, ടി വി സുഭാഷ്, പി.എസ് ശ്രീകല, സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ.വി എന്‍ മുരളി, മഹേഷ് പഞ്ചു, പ്രമോദ് പയ്യന്നൂര്‍, മനോജ് പുതിയവിള തുടങ്ങിയവര്‍ പ്രകാശനവേളയില്‍ പങ്കെടുത്തു. ഡി.സി ബുക്‌സ് ആണ് കനല്‍ച്ചിലമ്പ് പ്രസിദ്ധീകരിക്കുന്നത്.

Comments are closed.