കമലിന്റെ വിശ്വരൂപം ആദ്യം ടെലിവിഷനിലോ?
On 7 Dec, 2012 At 09:50 AM | Categorized As Movies

Viswaroopam-Tamil-Movie-കോളീവുഡ് ആകെ ഇളകിമറിയുകയാണ്. ഉലകനായകന്‍ കമല്‍ഹാസന്റെ അപ്രതീക്ഷിത നീക്കം വിശ്വരൂപം എന്ന ബൃഹദ് ചിത്രത്തിന് വന്‍ തുക അഡ്വാന്‍സ് നല്‍കി കണ്ണില്‍ എണ്ണയുമൊഴിച്ച് കാത്തിരിക്കുന്ന തിയേറ്റര്‍ ഉടമകളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. തിയേറ്റര്‍ റിലീസിന് എട്ടു മണിക്കൂര്‍ മുമ്പേ ഡി ടി എച്ചിലൂടെ വിശ്വരൂപം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് കമലിന്റെയും സഹ നിര്‍മ്മാതാവ് ചന്ദ്രഹാസന്റെയും പദ്ധതി.
ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മുതല്‍ മുടക്കുള്ള ഒരു സിനിമ ഡി ടി എച്ചിലൂടെ റിലീസ് ചെയ്യുന്നത്. 150 കോടിയിലധികം മുതല്‍മുടക്കിയ ചിത്രം ലോകവ്യാപകമായി മൂവായിരത്തോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. അതിനൊപ്പം തന്നെയാണ് വിവിധ ഡി ടി എച്ച് സേവന ദാതാക്കളുമായി ചര്‍ച്ച നടത്തി കമല്‍ ഒരു വമ്പന്‍ ബിസിനസിനൊരുങ്ങുന്നത്.Viswaroopam
എന്തായാലും കമലിന്റെ ഡി ടി എച്ച് തീരുമാനം വിവാദമായി. അടുത്ത നടപടി എന്താവണം എന്നു തീരുമാനിക്കാനായി തിയേറ്റര്‍ ഉടമകളുടെസംഘടന യോഗം വിളിച്ചിരിക്കുകയാണ്. കടുത്ത തീരുമാനങ്ങള്‍ എടുത്ത് തങ്ങളുടെ വിശ്വരൂപം കാട്ടാനാണ് തിയേറ്റര്‍ ഉടമകളുടെ പദ്ധതിയെന്ന് കോടമ്പാക്കം വാര്‍ത്തകള്‍ പറയുന്നു.
ചിത്രത്തിന്റെ പേരിനെച്ചൊല്ലി ഹിന്ദു മക്കള്‍ കക്ഷി പ്രശ്‌നമുണ്ടാക്കിയതിനു തൊട്ടുപിന്നാലെയാണിപ്പോള്‍ ഈ പ്രശ്‌നം. വിശ്വരൂപം എന്ന വാക്ക് തമിഴല്ല, സംസ്‌കൃതമാണെന്നും കമല്‍ തമിഴ് വിരുദ്ധനാണെന്നുമായിരുന്നു ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + 1 =