DCBOOKS
Malayalam News Literature Website

കമല്‍ഹാസന്റെ വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റോ ഏജന്റായാണ് കമല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2013-ലാണ് വിശ്വരൂപത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, വഹീദാ റഹ്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ജിബ്രാനാണ് സംഗീതം. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണും വിജയ് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. ആസ്‌കാര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 10-ന് തീയറ്ററുകളിലെത്തും.

Comments are closed.