കമല്‍ ഹാസന്റെ രാഷ്​ട്രീയ പാര്‍ട്ടി ഉടനെന്ന്​ സൂചന

kamal hassan

ചെന്നൈ: ഉലകനായകന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇൗ മാസം അവസാനം പാര്‍ട്ടി ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പെട്ടെന്നു തന്നെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുന്നത്. പാര്‍ട്ടി രൂപീകരണത്തിനുള്ള എല്ലാ നടപടികളും പുരോഗമിക്കുന്നുണ്ട്. വിജയദശമി ദിനത്തിലോ ഗാന്ധി ജയന്തി ദിനത്തിലോ പ്രഖ്യാപനമുണ്ടാകുമെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഇതാണ് രാഷ്ട്രീയ രംഗപ്രവേശനത്തിനുള്ള അനുയോജ്യ സമയമെന്നാണ് അദ്ദേഹം കരുതുന്നത്. ഡി.എം.കെയോ എ.ഐ.എ. ഡി.എം.കെ വിഭാഗങ്ങളോ വന്‍ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്ബ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ ശൂന്യതയാണ് അനുഭവപ്പെടുന്നത്. ആ സ്ഥാനം കൈയടക്കാനായാല്‍ വിജയിക്കാനാകുമെന്നാണ്അദ്ദേഹം കരുതുന്നത്. വിഷയത്തെ സംബന്ധിച്ച്‌ ഫാന്‍സ് അസോസിയേഷനിന്റെ മുതിര്‍ന്ന ഭാരവാഹികളുമായും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കമല്‍ ഹാസനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

താഴേത്തട്ടിലെ സാധാരണക്കാരുമായി ഇടപഴകാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരം തദ്ദേശ തെരഞ്ഞെടുപ്പാണ് അതിനാല്‍ നവംബറില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രുപീകരിച്ചേക്കുമെന്നാണ് സൂചന.

Categories: GENERAL

Related Articles