കലാഭവന്‍ സാജന്‍ അന്തരിച്ചു

kalabhavan-sajanനടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് മാറ്റി. കലാഭവനില്‍ അന്ത്യാഞ്ജലിക്ക് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും. സാജന്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ക്ക് ശബ്ദം നല്‍കിയിടുണ്ട്.

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയിലായിരുന്നു. രോഗം അതീവ ഗുരതരമായതോടെ ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവിലേയ്ക്ക് മാറ്റുകയും ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റേയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സാജന്‍ എത്തിയപ്പോള്‍ തന്നെ കരള്‍ രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോയാണ് പ്രചരിച്ചിരുന്നത്.

Categories: LATEST NEWS, MOVIES