DCBOOKS
Malayalam News Literature Website

കെ ശിവന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവനെ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാറിന് പകരക്കാരനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജനുവരി 14ന് കിരണ്‍ കുമാറിന്റെ കാലാവധി പൂര്‍ത്തിയാകും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ അദ്ദേഹം വിഎസ്എസ്‌സി ഡയറക്ടറാണ്.

1980ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ കെ ശിവന്‍ എയറോസ്‌പേസ് എന്‍ജിനീയറങ്ങില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറങ്ങില്‍ പിഎച്ച്ഡിയും പൂര്‍ത്തിയായി. 1982ലാണ് അദ്ദേഹം ഐഎസ്ആര്‍ഒയിലെത്തുന്നത്.

Comments are closed.