ജോമോള്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു

jomol14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ജോമോള്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. വി കെ പ്രകാശ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമായ ‘കെയര്‍ഫുള്ളിലൂടെയാണ് ജോമോളുടെ മടങ്ങിവരവ്. അടുത്തമാസം 11ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ വിനീത്കുമാറിന്റെ ഭാര്യയുടെ വേഷമാണ് ജോ മോള്‍ക്ക്.

‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ ബാലതാരമായി അരങ്ങേറിയ ജോമോള്‍ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു. നിറം, മയില്‍പ്പീലിക്കാവ് തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു അവര്‍ വിവാഹത്തോടെ 2002ലാണ് അഭിനയജീവിതം ഉപേക്ഷിച്ചത്.

Categories: MOVIES