DCBOOKS
Malayalam News Literature Website

‘ഗപ്പി’ക്ക് ശേഷം ‘അമ്പിളി’യുമായി ജോണ്‍പോള്‍: സൗബിന്‍ നായകന്‍

ടൊവിനോ തോമസ് നായകനായ ഗപ്പി എന്ന ആദ്യ ചിത്രത്തിനുശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍പോള്‍. ‘അമ്പിളി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാനാണ് വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

കമ്പിളി തൊപ്പി ധരിച്ച് ക്ലീന്‍ ഷേവില്‍ കൗതുകമുള്ള ലുക്കിലാണ് സൗബിന്‍ പോസ്റ്ററില്‍. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്. നസ്രിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അമ്പിളി. തന്‍വി റാം എന്ന പുതുമുഖതാരമാണ് നായിക. ഗപ്പി നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.

 

Comments are closed.