ജിമിക്കിപ്പാട്ടിന്റെ ടീം നാച്ച് വേർഷൻ തരംഗമാകുന്നു

jimmiki kamal

ജിമിക്കി കമ്മല്‍ പാട്ടിറങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഹിറ്റ് ലിസ്റ്റില്‍ മുമ്പില്‍ തന്നെയാണ് ഇപ്പോഴും. ലോകമെമ്പാടുമുള്ള മലയാളികളുടെ ഓണാഘോഷങ്ങളുടെ താളവും ജിമിക്കിപ്പാട്ടു കൊണ്ടുപോയി . കൂടാതെ, ഹോളിവുഡില്‍ പോലും പാട്ടിന് ആരാധകരുണ്ടാകുന്നത് നാം കണ്ടു. ഇപ്പോഴും ഈ ട്രെന്‍ഡ് തുടരുകയാണ്. ഈ പാട്ടിന്റെ ടീം നാച്ച് വേര്‍ഷനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതുവരെയുള്ള പ്രകടനങ്ങളെയെല്ലാം പിന്നിടുന്നതാണ് നാച്ചിലെ നിക്കോളിന്റേയും സോണാലിന്റേയും പ്രകടനം. ഇവരുടെ വീഡിയോ യൂ ട്യൂബില്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ആപ്പിള്‍ ഫോണ്‍ വീഡിയോയ്ക്ക് പിന്നില്‍ മൂന്നാംസ്ഥാനത്താണിപ്പോള്‍.

ടീം നാച്ച് എന്ന പേരിൽ യൂ ട്യൂബ് ചാനൽ നടത്തുന്ന നിക്കോളും സോണാലും മുംബൈയിലെ നർത്തകരെന്ന നിലയിൽ പ്രശസ്തരാണ്. ബോളിവുഡിൽ ഹിറ്റാകുന്ന പാട്ടുകൾക്കെല്ലാം ഇവരുടെ വേർഷനും ഉണ്ടാകാറുണ്ട്. ആദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു പാട്ട് ഇവരുടെ പ്രകടനത്തിലൂടെ എത്തുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവർക്ക് സോഷ്യൽ മീഡിയയിലും ഇവർക്കുള്ളത്. കസവുസാരിയും മുല്ലപ്പൂവുമെല്ലാം അണിഞ്ഞാണ് ഇവർ ആടിത്തകർക്കുന്നത്. കുരുത്തോലകൊണ്ട് അലങ്കരിച്ച പ്രത്യേക സ്റ്റുഡിയോയിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

Categories: MUSIC