DCBOOKS
Malayalam News Literature Website

ആവേശത്തിലാഴ്ത്തി ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ ട്രയിലര്‍

 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഞാന്‍ മേരിക്കുട്ടി. പുതുമകൊണ്ടും കഥാപാത്രത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധനേടിയ ചിത്രത്തിന്റെ ട്രയിലറും വിസ്മയിപ്പിക്കുന്നതാണ്.

ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ട്രാന്‍സ് വുമണ്‍സ് ചേര്‍ന്നാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷണല്‍ സാറ, ബിസിനസുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യ പ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്.

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി എന്ത് കഠിനപ്രയത്‌നവും ചെയ്യാറുള്ള ജയസൂര്യയുടെ തകര്‍പ്പന്‍ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Comments are closed.