ജയഭാരതിയുടേയും സത്താറിന്റെയും മകന്‍ മലയാള സിനിമയില്‍
On 28 Nov, 2012 At 04:28 AM | Categorized As Movies

Krish Satharജയഭാരതിയുടേയും സത്താറിന്റെയും മകന്‍ കൃഷ് സത്താര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍മാനിലൂടെയാണ് കൃഷ് സത്താര്‍ സിനിമയിലെത്തുന്നത്. ചിത്രത്തില്‍ ഒരു ഐ.ടി പ്രൊഫഷണലിന്റെ വേഷത്തിലാണ് കൃഷ് എത്തുന്നത്. മോഹന്‍ലാലിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് കൃഷ് പറഞ്ഞു. മോഹന്‍ലാലിന്റെ സിനിമകളെല്ലാം കാണാറുണ്ട്.അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് വലിയ അനുഭവമായിരിക്കുമെന്ന് കൃഷ് പറയുന്നു.
അമേരിക്കയിലെ ന്യുയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയതാണ് കൃഷ്. അമ്മയ്ക്ക് താന്‍ സിനിമ മേഖലയില്‍ എത്തുന്നതിനോട് ഇഷ്ടമായിരുന്നില്ലെന്നും, സിനമയില്‍ നിന്നും അകറ്റി നിര്‍ത്താനാണ് അമ്മ തന്നെ ന്യുയോര്‍ക്കിലേക്ക് ഉന്നത പഠനത്തിന് അയച്ചതെന്നും കൃഷ് പറയുന്നു. എന്നാല്‍ കൃഷ് സിനിമ രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചതോടെ ജയഭാരതി തീരുമാനം മാറ്റുകയായിരുന്നു. പിന്നീടാണ് കൃഷ് ന്യുയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പഠനത്തിന് ചേര്‍ന്നത്.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>2 + = 8