ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ അതികായന്‍ ‘ജാമിനി റോയ്‌ക്ക്’ ഗൂഗിളിന്റെ പ്രണാമം

JAMINI

ഇന്ത്യന്‍ കലാരംഗത്തെ ആധുനികരുടെ ആദ്യ തലമുറയില്‍പെട്ട ഏറ്റവും ശ്രദ്ധേയനായ കലാകാരനാണ്‌ ജാമിനി റോയ്‌. പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തിൽ 1887- ഏപ്രിൽ 11 ന് ജനിച്ചു. കലയുടെ പാരമ്പര്യവഴികളെ ലംഘിച്ച്‌ ആധുനികതയെ പുല്‍കിയയാളാണ്‌ റോയ്‌. ബ്രിട്ടീഷ് അക്കാദമിക ശൈലിയിലുള്ള പെയിൻറിംഗ് പരിശീലനമാണ് അദ്ദേഹത്തിന് ലഭിച്ചതെങ്കിലും 1920 ആയപ്പോഴേക്കും ആ ശൈലി ഉപേക്ഷിക്കുകയും തന്റേതായ ഒരു ശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഗ്രാമ്യ ദൃശ്യങ്ങളും ഗ്രാമീണരെയും ചിത്രീകരിക്കുകയും നാടോടി കലകളിലെ പാരമ്പര്യമുൾക്കൊണ്ട് രചന നടത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സന്താൾ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ചിത്രപരമ്പര ഏറെ ശ്രദ്ധയാകർഷിച്ചു. അമ്മയും കുഞ്ഞും, സ്ത്രീ, ബാവുൽ ഗായകർ, പൂച്ചകൾ ചെമ്മീൻ പങ്കിടുന്നത് തുടങ്ങി നിത്യജീവിതത്തിലെ ദൃശ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാ വിഷയങ്ങൾ. യേശു ക്രിസ്തുവിൻറെ ജീവിതം ചിത്രീകരിച്ച ചിത്രപരമ്പര അദ്ദേഹത്തിന്റെ ഏറ്റവും ധൈര്യപൂർണ്ണവും ശ്രദ്ധേയവുമായ പരീക്ഷണമായി കരുതപ്പെടുന്നു.

200615_ht48hrs_img6b

പൂര്‍വ്വേഷ്യന്‍ കാലിഗ്രഫി, ടെറാക്കോട്ടയിലുള്ള ക്ഷേത്ര ശില്‍പങ്ങള്‍, നാടോടി കലകളിലെ വസ്‌തുതകള്‍, കരകൗശല പാരമ്പര്യം തുടങ്ങിയവയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു റോയിയുടെ ശൈലി.  1919-1920 കാലഘട്ടത്തില്‍ പ്രതിഫലം പറ്റിക്കൊണ്ടുള്ള ഛായാചിത്ര രചന അദ്ദേഹം നിര്‍ത്തി. പിന്നീടുള്ള കുറച്ചു വര്‍ഷങ്ങള്‍ റോയ്‌ സന്താള്‍ സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള ചിത്രപരമ്പരയില്‍ ശ്രദ്ധിച്ചു തുടങ്ങി. അതിസൂക്ഷ്‌മ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ചിത്രങ്ങള്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ തങ്ങളുടെ ദൈനംദിന ഉപജീവനവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌ത്രീകളെയായിരുന്നു വിഷയമാക്കിയിരുന്നത്‌.images

സാധാരണ ഗ്രാമീണര്‍, കൃഷ്‌ണലീലയിലെ ദൃശ്യങ്ങള്‍, ഇതിഹാസ ദൃശ്യങ്ങള്‍, ആ പ്രദേശത്തെ നാടോടി ആരാധനാ രീതികള്‍, മൃഗങ്ങളുടെ ഹാസ്യാത്മക രൂപങ്ങള്‍ തുടങ്ങിയവ അദ്ദേഹം പെയിന്റ്‌ ചെയ്‌തു തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും ധൈര്യപൂര്‍ണ്ണവും ശ്രദ്ധേയവുമായ പരീക്ഷണം യേശു ക്രിസ്‌തുവിന്റെ ജീവിതം ചിത്രീകരിച്ച ചിത്രപരമ്പരയായിരുന്നു. ഒരു സാധാരണ ബംഗാളി ഗ്രാമീണന്‌ അതിലളിതമായി മനസ്സിലാകുന്ന വിധത്തിലായിരുന്നു ക്രിസ്‌ത്യന്‍ ഐതിഹ്യങ്ങള്‍ അദ്ദേഹം ചിത്രീകരിച്ചിരുന്നത്‌.

ആറ്‌ ദശകങ്ങളോളം വ്യാപ്‌തിയുള്ള അദ്ദേഹത്തിന്റെ കലാസപര്യയില്‍ ഇന്ത്യന്‍ ദൃശ്യഭാഷയുടെ വഴിത്തിരിവിന്‌ നിദാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. 1930-കളിലെ നാടോടി ശൈലിയിലുള്ള പെയിന്റിംഗുകളും , ഛായാചിത്രങ്ങളും 1940-കളില്‍ റോയ്‌ നിര്‍മ്മിച്ച കൊത്തിയെടുത്ത ദാരു ശില്‍പങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ദൃശ്യഭാഷയുടെ രചനാ മാഹാത്മ്യം വിളിച്ചോതുന്നവയായിരുന്നു

Related Articles