ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി നിയമിച്ചു

JACOBS-THOMASവിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിനെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറക്ടറായി നിയമിച്ചു. അവധി അവസാനിപ്പിച്ച് അദ്ദേഹം ഇന്നാണ് (ജൂണ്‍ 19) ജോലിയില്‍ പ്രവേശിച്ചത്. തനിക്ക് ഏത് പദവിയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

നേരത്തെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകരാം ജേക്കബ് തോമസ് അവധിയില്‍ പോയത്.

Categories: LATEST NEWS

Related Articles