DCBOOKS
Malayalam News Literature Website

ഇരയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി; വൈശാഖ്

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാനവേഷങ്ങളിലെത്തിയ ഇര എന്ന ചിത്രത്തെ ഇരുംകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തി ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ സംവിധായകന്‍ വൈശാഖ്.

വൈശാഖിന്റെ വാക്കുകള്‍:
പ്രിയരേ …
ബാലാരിഷ്ടതകള്‍ മറികടന്ന്
ഇര എന്ന നമ്മുടെ സിനിമ
വിജയത്തിന്റെ ജനകീയ പാതയിലേക്ക്
കയറിയിരിക്കുന്നു …
ഒീൗലെളൗഹഹ ബോര്‍ഡുകള്‍ ഏറിവരുന്നത്
കാണുമ്പോള്‍,
നല്ല സിനിമയെ എന്നും നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുന്ന മലയാളത്തിന്റെ സത്യസന്ധമായ പ്രേക്ഷക മനസിന് മുന്‍പില്‍ ശിരസ് നമിക്കുന്നു …
ഈ വിജയം,
സത്യസന്ധമായി റിവ്യൂസ് എഴുതുകയും
നിരൂപണം നടത്തുകയും ചെയ്ത
എല്ലാ പ്രിയ ടെലിവിഷന്‍,പത്ര മാധ്യമ സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു …
സിനിമയും മറ്റ് മാധ്യമങ്ങളും
തമ്മിലുള്ള സൗഹൃദം
കൂടുതല്‍ ഊഷ്മളമാകട്ടെ …
മലയാള സിനിമയില്‍ വസന്തകാലം തുടരട്ടെ …
നന്ദി …

 

Comments are closed.