DCBOOKS
Malayalam News Literature Website

ഇര’യുടെ ടീസര്‍ ശ്രദ്ധനേടുന്നു

ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ‘ഇര’യുടെ ടീസര്‍ ശ്രദ്ധനേടുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടതാണ് ഇരയുടെ ഇതിവൃത്തമെന്നും പറഞ്ഞുകേള്‍ക്കുന്നു.

പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം മാര്‍ച്ച് 16ന് തിയേറ്ററുകളില്‍ എത്തും.

സംഗീതം: ഗോപിസുന്ദര്‍, ഛായാഗ്രഹണം: സുധീര്‍ സുരേന്ദ്രന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, രചന: ഹരി നാരായണന്‍.

ചിത്രത്തിന്റെ ടീസര്‍ കാണാം;

Comments are closed.