ഇന്നത്തെ താരാധിപത്യത്തിന് കാരണം മോഹന്‍ലാലും മമ്മൂട്ടിയും – ടി പത്മനാഭന്‍

t-pathmanabhan

തന്റെ ഇഷ്ടനടന്‍ മോഹന്‍ലാലും നടി സുരഭി ലക്ഷ്മിയുമാണെന്ന് മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭന്‍. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. മമ്മൂട്ടിയെയും വളരെ ഇഷ്ടമാണ്. എന്നുകരുതി എഴുപതാം വയസില്‍ അവര്‍ കൊച്ചുമക്കളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും സ്വീകാര്യമല്ല. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഒന്നാന്തരം നടന്‍മാരാണ്. മലയാളസിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരുംകൂടിയാണ്- പത്മനാഭന്‍ പറഞ്ഞു.

തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സൗണ്ട് ഓഫ് മ്യൂസിക്കാണ്. മലയാളത്തില്‍ മമ്മൂട്ടി നായകനായ കമലിന്റെ രാപ്പകല്‍. നെഗറ്റീവ് മെസേജ് ഒന്നും സിനിമയില്‍ കൊണ്ടുവരാത്ത സംവിധായകനാണ് കമല്‍ എന്നും പത്മനാഭന്‍ പറഞ്ഞു. രഞ്ജിത്തിന്റെ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവും തനിക്ക് ഇഷ്ടമാണ്. മലയാളത്തിലെ ക്ലാസിക്കുകളാണ് ഇവയെല്ലാം. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബെസ്റ്റല്ലേ എന്നും പത്മനാഭന്‍ ചോദിച്ചു.

Categories: HIGHLIGHTS, MOVIES