‘വനിതാ ദിനാഘോഷവും പുരസ്‌കാര സമർപ്പണവും’

puraskaram

അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം സി എം എസ് കോളേജ് വുമൺസ് സ്റ്റഡീസ് സെന്ററിന്റെയും , അക്ഷര സ്ത്രീ യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വനിതാ ദിനാഘോഷവും പുരസ്‌കാര സമർപ്പണവും കോട്ടയം സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും.മാർച്ച് 8 ന് രാവിലെ 10. 30 മുതൽ ഒരു മണി വരെയാണ് പരിപാടി. ചടങ്ങിൽ സാഹിത്യ മേഖലയിലെ പ്രശസ്തരായ സാറാ ജോസഫും , സക്കറിയയും സംബന്ധിക്കും.

അക്ഷരസ്ത്രീ വനിതകൾക്കു മാത്രമായി നടത്തിയ ചെറുകഥാ പുരസ്കാരങ്ങൾക്കുള്ള അവാർഡ്‌ വിതരണവും പരിപാടിയോടനുബന്ധിച്ച് നടക്കും. സി എം എസ് കോളേജ് വുമൺസ് സ്റ്റഡീസ് സെന്ററർ ഡയറക്ടർ ഡോ .സുമി മേരി തോമസ് സ്വാഗതം ആശംസിക്കും. സി എം എസ് കോളേജ് പ്രിൻസിപ്പൽ ഡോ . റോയി സാം ഡാനിയൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉത്‌ഘാടനവും , വനിതാദിന സന്ദേശവും സാറാ ജോസഫ് നടത്തും. പോൾ സക്കറിയ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

Categories: LATEST EVENTS